.

#elanji

ഡിസിസിയിലേക്ക് ഇലഞ്ഞി ജെ.സി.ഐയുടെ സഹായം...

ഇലഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിസിസിയിലേക്ക് ജെ.സി.ഐ ഇലഞ്ഞി പി.പി.ഇ കിറ്റുകൾ, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകി. ഇലഞ്ഞി ജെസിഐ പ്രസിഡന്റ് മിലൻ വിരിപ്പാമറ്റം കിറ്റുകൾ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആൻഡ്രൂസിന് കൈമാറി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ആശ സനൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോയ്, ഇലഞ്ഞി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജിനി ജിജോയ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോർജ് ചമ്പമല, മെമ്പർമാരായ സന്തോഷ് കോരപിള്ള, എം പി ജോസഫ് സുജിത സദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡോജിൻ ജോൺ, എൽസി ടോമി, ജെസിഐ ഇലഞ്ഞി സെക്രട്ടറി സാബു ജോസ്, ട്രഷറർ ഡിബിൻ കുഴികൊമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | May 31, 2021, 4:35 p.m. | Elanji