.

കടുങ്ങല്ലൂർ : ഏലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പ്രദേശങ്ങളിലെ ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണം കടുങ്ങല്ലൂർ ഗവണ്മെൻ്റ് ഹൈസ്കൂളിൽ നടന്നു.

കടുങ്ങല്ലൂർ : ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് എഴുത്തുകാരനായ അഡ്വ. മനോജ്‌ വാസു ലൈബ്രറിക്കായി നൽകിയ പുസ്തകങ്ങൾ മന്ത്രി ഏറ്റുവാങ്ങി വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി വി ഷൈവിൻ സ്വാഗതവും മംഗളോദയം ഗ്രന്ഥശാല സെക്രട്ടറി സി കെ ബാബു കൃതജ്ഞതയും രേഖപ്പെടുത്തി. ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ പി രാമചന്ദ്രൻ, ഗ്രന്ഥശാല നേതൃ സമിതി ഭാരവാഹികളായ വി എ ഷംസുദ്ധീൻ, പി എസ് പ്രദീപ്‌, മുൻ ജില്ല പ്രസിഡന്റ്‌ പി ആർ രഘു തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 21, 2024, 9:43 p.m. | Kadungalloor