NEWS
.
കടുങ്ങല്ലൂർ: ഡിജിറ്റൽ ലൈബ്രറിയിലേക്ക് ടാബുകൾ കൈമാറി
കടുങ്ങല്ലൂർ: കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ വ്യവസായ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ പി. രാജീവിന്റെ പ്രത്യേക പദ്ധതി പ്രകാരം ഡിജിറ്റൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 63 ടാബുകൾ മന്ത്രിയുടെ പി എ തമ്പി നന്ദകുമാർ എടയാർ ബിനാനിപുരം ഹൈസ്കൂളിലെ പ്രധാനാധ്യാപിക ബീന ടീച്ചർക്ക് കൈമാറി. വാർഡ് മെമ്പർ സുനിത കുമാരി, സിപിഎം ലോക്കൽ സെക്രട്ടറി തിലകൻ, അനിരുദ്ധൻ, ദിനേശ് കുമാർ, അനൂപ് ഇബ്രാഹിം, സി.ഡി.എസ് മെമ്പർ സമീന ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.
LifeKochi Web Desk | Sept. 24, 2021, 9:14 p.m. | Kadungalloor