.

കാക്കനാട് : കുത്തക സ്ഥാപനങ്ങൾക്കു വേണ്ടി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

കാക്കനാട് : കുത്തക സ്ഥാപനങ്ങൾക്കു വേണ്ടി ചെറുകിട വ്യാപാരികളെ തുടച്ചുനീക്കാനുള്ള ശ്രമമാണ് പുതിയ നിബന്ധനകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രക്ക് കാക്കനാട് സിവിൽ സ്‌റ്റേഷന് സമീപം നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ രാജു അപ്സര, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി, വൈസ് പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്രൻ, ട്രഷറർ എസ് ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ കെ ഗോപാലൻ, എം സി പോൾസൺ, ഡിലൈറ്റ് പോൾ, എം പി അബ്ദുൽ റസാഖ്, സി ജി ബാബു, ജില്ലാ സെക്രട്ടറി അസീസ് മൂലയിൽ, പോൾ ജെ മാമ്പിള്ളി, ഷാജഹാൻ അബ്ദുൽ ഖാദർ, കെ ടി ജോയ്, സി വി മോൻസി, എഡ്വേർഡ്ഡ് ഫോസ്റ്റേഴ്സ്, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡൻ്റ് സലിം രാമനാട്ടുകര, വനിതാ വിംഗ് പ്രസിഡൻ്റ് സുബൈദ നാസർ, ബാബു കോട്ടയിൽ, കെ എസ് നിഷാദ്, എസ് കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 7, 2024, 10:50 p.m. | Kakkanadu Ward