.

#thirumarady

വാർഷികാഘോഷങ്ങൾ ഒഴിവാക്കി നിർധനർക്ക് വീടുവച്ചു നൽകി കാക്കൂർ സർവീസ് സഹകരണ ബാങ്ക്...

വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി നിർധനരായ കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകിയിരിക്കുകയാണ് കാക്കൂർ സർവീസ് സഹകരണ ബാങ്ക്. കാക്കൂർ കുന്നത്ത് അന്നക്കുട്ടിക്ക് നിർമ്മിച്ച് നൽകിയ കനിവ് ഭവനത്തിന്റെ താക്കോൽ ദാനം കേരള ബാങ്ക് പ്രസിഡന്റ് ​ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് അനിൽ ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. സന്ധ്യമോൾ പ്രകാശ്, സാജു ജോൺ ബ്ലോക്ക് മെമ്പർ സി.ടി. ശശി, മെമ്പർമാരായ സി.വി. ജോയി. ബീന ഏലിയാസ്, കെ.കെ. രാജ് കുമാർ, എം.സി. അജി, ഡയറക്ടർ ബോർഡ് അംഗംങ്ങളായ ടി.സി. തങ്കച്ചൻ, ബിനോയി അഗസ്റ്റിൻ, വി.ആർ. രാധാകൃഷ്ണൻ, വർഗീസ് മാണി, പി.പി. സാജു, സി.സി. ശിവൻ കുട്ടി, മേരി അബ്രഹാം, സെക്രട്ടറി ടി.എസ്, ശ്രീദേവി അന്തർജനം, ഓഡിറ്റർ വിഷ്ണു രാധൻ എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | July 12, 2021, 11:16 p.m. | Thirumaradi