.

കാലടി : ടൗൺ ജംഗ്ഷനിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി.

കാലടി : ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായ് ബന്ധപ്പെട്ട് പോലീസ് അധികാരികളും , രാഷ്ട്രീയ നേതാക്കളും , ജനപ്രതികളുമായ് തമ്മിലുണ്ടായ തർക്കങ്ങളുടെ പേര് പറഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളകേസിൽ പ്രതിക്ഷേധിച്ച് മാധ്യമ പ്രവർത്തകർ കാലടി ജംഗ്ഷനിൽ ധർണ്ണ നടത്തി. ബെന്നി ബഹനാൻ M P ഉദ്ഘാടനം ചെയ്തു. പി ഐ നാദിർഷ കാലടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അദ്ധ്യഷത വഹിച്ചു. ബൈജു മേനാച്ചേരി അങ്കമാലി പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ കെ സുരേന്ദ്രൻ കേരള ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി, ഷിഹാബ് പറേലി പ്രസ് ക്ലബ്ബ് ട്രഷറർ, കെ സി സ്മിജൻ കേരള ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി, ബോബൻ കിഴക്കേത്തറ കേരള ജേർണലിസ്റ്റ് യൂണിയൻ സ്റ്റേറ്റ് കൺവീനർ, തോമസ് പാടശേരി മാധ്യമ പ്രവർത്തകൻ, സൈജൂൺ സി കിടങ്ങൂർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 22, 2023, 12:34 a.m. | Kalady