.

കളമശേരി : ജയന്ത് ട്യൂബ്സ് കമ്പനിയുടെ പുതിയ നോൺ സ്റ്റിക് പാത്രങ്ങളായ "മിനോൾട്ട" വ്യവസായ കേന്ദ്രത്തിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കളമശേരി : വ്യവസായ എസ്റ്റേറ്റിലെ 86 സെൻ്റിൽ ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കമ്പനി കാസ്റ്റ് അയേൺ, സ്റ്റെയിൻലസ് സ്റ്റീൽ, അലുമിനിയം നോൺ സ്റ്റിക് എന്നിവയിലായി 52 ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. കമ്പനിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, കമ്പനി എംഡി ഫിറോഷ് മുഹമ്മദ്, KDPIA പ്രസിഡന്റ് OA നിസാം, ഡയറക്ടർ അഖിൽ സലിം, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻ്റ് മോഹൻ ദാസ്, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി പി ജെ ജോസ്, കൗൺസിലർമാരായ സലീം പതുവന, കെ യു സിയാദ്, വാണി ദേവി, കെഡിപിഐ പ്രസിഡന്റ് ഒ എ നിസാം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | July 12, 2023, 12:12 a.m. | Kalamassery