.

കളമശേരി : ഫാം ടൂറിസം ശക്തിപ്പെടുത്തും മന്ത്രി പി എ മുഹമ്മദ് റിയാസ്.

കളമശേരി : അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതി ഉടൻ നടപ്പാക്കും. കേരളത്തിലെ ഫാം ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൃഷിക്കൊപ്പം കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതിയുടെ അവതരണം ഊരാളുങ്കൽ സൊസൈറ്റി ആർക്കിടെക്ട് ജോൺ പി. ജോൺ നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി ഫോർ ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.പി. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിജിഎച്ച് എർത്ത് ചെയർമാൻ ജോസ് ഡൊമിനിക് മുഖ്യാതിഥിയായി. ഉത്തരവാദിത്ത ടൂറിസം മിഷൻ സി ഇ ഒ രൂപേഷ് കുമാർ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിസന്റ് എം.കെ. ബാബു, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ. ഗോപിനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടർ ശശികല, കൃഷി വിജ്ഞാൻ കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് പി.എ. വികാസ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 25, 2023, 2:14 p.m. | Kalamassery