.

കളമശ്ശേരി : "കൃഷിക്കൊപ്പം കളമശ്ശേരി" പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിച്ചു.

കളമശ്ശേരി : കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ച വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സൗത്ത് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പാചക വിദഗ്ധൻ ഷെഫ്‌ പിള്ള എന്നിവർ മുഖ്യാതിഥികളായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി പ്രദീഷ്, എലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം കെ ബാബു, ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇ കെ സേതു, കളമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് അനില ജോജോ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് എസ് പി ജയരാജ്, കളമശ്ശേരി നഗരസഭ വാർഡ് കൗൺസിലർ എ കെ നിഷാദ്, കൃഷിക്കൊപ്പം കളമശ്ശേരി ജനറൽ കൺവീനർ എം പി വിജയൻ, വി എം ശശി സംഘാടക ചെയർമാൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 21, 2023, 1:28 p.m. | Kalamassery