.

കളമശ്ശേരി : അൽഫ സെന്റർ ഫോർ ഓട്ടിസം ആൻഡ് സെൻസറി ഇന്റഗ്രേഷൻ പാർക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കളമശ്ശേരി : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 2013-ൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ 10  വർഷമായി ഏർലി ഇന്റെർവെൻഷൻ ചികിത്സയിലൂടെ നിരവധി  കുഞ്ഞുങ്ങളെ സ്വയം പര്യാപ്‌തരാക്കിയ കേരളത്തിലെ മികച്ച  പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെന്ററുകളിലൊന്നായ അൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെന്റർ ഓട്ടിസം ബാധിതരായ കുഞ്ഞുങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ പുനരധിവാസ ചികിത്സ ഉറപ്പ് വരുത്താനായി പുതിയതായി ആരംഭിക്കുന്ന സെന്റർ ഫോർ ഓട്ടിസത്തിന്റെയും സെൻസറി ഇന്റഗ്രെഷൻ പാർക്കിന്റെയും ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. ചടങ്ങിൽ കളമശ്ശേരി മുനിസിപ്പൽ ചെയർ പേഴ്‌സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ന്യുറോ സയൻസ് കുസാറ്റ് ഡയറക്ടർ ഡോ. ബേബി ചക്രപാണി വിശിഷ്ടാതിഥി ആയിരുന്നു. യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അഡ്വ. എം എ വഹാബ് ആശംസകൾ നേർന്നു. അൽഫ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ അനസ് കബീർ, അൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ ഡയറക്ടർ ഷാനി അനസ്, ഡോ. മനോജ് ജേക്കബ്, ഡോ. തോമസ് അബ്രഹാം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 4, 2023, 12:56 a.m. | Kalamassery