.

കളമശ്ശേരി : KVVES ഇടപ്പള്ളി ടോൾ യൂണിറ്റും കളമശ്ശേരി മണ്ഡലം യൂത്ത് വിങ്ങും ചേർന്ന് വ്യാപാര ദിനമായ ആഗസ്റ്റ് ഒമ്പതാം തീയതി മുൻ പ്രസിഡന്റ് ടി നസറുദ്ദിന്റെ സ്മരണാർത്ഥം മരുന്ന് പെട്ടി സ്ഥാപിച്ചു.

കളമശ്ശേരി : സ്വന്തം ആവശ്യത്തിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന മരുന്നുകൾ മറ്റൊരു രോഗിക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇടപ്പള്ളി ടോളിൽ മരുന്ന് പെട്ടി സ്ഥാപിച്ചു. KVVES ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ടോൾ യുണിറ്റ് പ്രസിഡന്റ് അസ്സിസ്, ഡൊ. ജോസ് മാത്യു, സെക്രട്ടറി ഷാജഹാൻ അബ്ദുൽ കാദർ, കളമശ്ശരി മണ്ഡലം യുത്ത് വിംഗ് പ്രസിഡന്റ് സി കെ നവാസ്, കൗൺസിലർ ബിന്ദു മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 10, 2023, 3:34 p.m. | Kalamassery