.

കളമശ്ശേരി : കൃഷിയും വ്യവസായവും സംയോജിച്ച് മുന്നോട്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകും : മുൻ മന്ത്രി വി. എസ് സുനിൽ കുമാർ.

കളമശ്ശേരി : സെമിനാറിൽ സംഘാടന സമിതി ചെയർമാൻ വി എം ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി പി സിന്ധു, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ നടന്ന സെമിനാറിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. നെൽ കർഷകർ അനുഭവം പങ്കുവെച്ചുകൊണ്ട് "നെൽ കർഷകർക്ക് ഒപ്പം" എന്ന പേരിൽ രാവിലെ നടന്ന സെമിനാറിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ടി കെ ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ആസൂത്രണമായ രീതിയിലൂടെ കൃഷി ചെയ്ത് എങ്ങനെ വിജയം കൈവരിക്കാൻ കഴിയുന്നതെങ്ങനെ എന്ന് സെമിനാറിൽ ചർച്ച ചെയ്തു. മന്ത്രി പി. രാജീവ്‌, കൃഷിക്കൊപ്പം കളമശ്ശേരി കോഓർഡിനേറ്റർ എം.പി വിജയൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. എൻ രാജു എന്നിവർ പങ്കെടുത്തു. "യുവതക്കൊപ്പം കളമശ്ശേരി " എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിൽ ചേർത്തലയിലെ യുവകർഷകൻ സുജിത്ത് വിഷായവതരണം നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 21, 2023, 11:33 p.m. | Kalamassery