.

കളമശ്ശേരി : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജിൽ ഓണസദ്യ നടത്തി.

കളമശ്ശേരി : ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി ഓണസദ്യ സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായ പതിനഞ്ചാം തവണയാണ് ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ ഓണസദ്യ നൽകുന്നത്. കളമശേരി ബ്ലോക്ക് പ്രസിഡണ്ട് എ കെ സിബിൻ അധ്യക്ഷനായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് പ്രതാപ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ ബേബി, മെഡിക്കൽ കോളേജ് സംരക്ഷണ സമിതി ചെയർമാൻ പി എം മുജീബ് റഹ്മാൻ, തൃക്കാക്കര സഹകരണ സംഘം പ്രസിഡന്റ് സി എസ് എ കരീം, കൗൺസിലർ കെ കെ ശശി, ബ്ലോക്ക് സെക്രട്ടറി അമൽ ജോസ്, ട്രഷറർ റഫീഖ് ബക്കർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഗീത നായർ, പിസി ജിമേഷ്, പി എസ് അമൃത, എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 26, 2023, 11:47 p.m. | Kalamassery