.

#kaloor news

#kvves

കലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി ജാഥ നടത്തി

അശാസ്ത്രീയമായ ടിപിആർ ലോക്ഡൗൺ പിൻവലിക്കുക, എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലൂർ യൂണിറ്റ് പന്തം കൊളുത്തി ജാഥ നടത്തി. വ്യാപാര ഭവനുമുന്നിൽ നിന്നാണ് പ്രതിഷേധ ജാഥ ആരംഭിച്ചത്. കെ.വി.വി.ഇ.എസ് കലൂർ യൂണിറ്റ് പ്രസിഡന്റ് കെ.എ. നാദിർഷ, ജനറൽ സെക്രട്ടറി ടി.കെ. മൂസ, ട്രഷറർ വി.വി. സ്റ്റീഫൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 2, 2021, 10:46 p.m. | Kaloor