.

#kaloor news

കോവിഡ് മുന്നണി പോരാളികളെ ആദരിച്ച് കലൂർ വീനസ് ലൈബ്രറി...

കലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വീനസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആശ വർക്കർമാർ, പോലീസ്, ആർ ആർ ടി പ്രവർത്തകർ എന്നിവരെ ആദരിച്ചു. വീനസ് ലൈബ്രറി പ്രസിഡന്റ് സി.എ. ഷക്കീർ, സെക്രട്ടറി എൻ.ബി. ജോഷി, ഡോ. എം.എം. ഹനീഷ്, ഫിലിം ഡയറക്ടർ എം. പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ഇത്തരം ചടങ്ങുകൾ ഇനിയുള്ളവർക്ക് കൂടുതൽ പ്രജോദനമാകുമെന്ന് സബ്ഇൻസ്പെക്ടർ സുനുമോൻ, ആർ ആർ ടി പ്രവർത്തകൻ കെ.എം. താഹിർ എന്നിവർ പറഞ്ഞു.

LifeKochi Web Desk | July 14, 2021, 1:18 p.m. | Kaloor