.

കരുമാല്ലൂർ : "നന്മ ഗ്രാമം" പദ്ധതിയിൽ പഞ്ചായത്തിൽ ഏഴാം വാർഡിൽ മാമ്പ്ര നാല് സെൻ്റ് കോളനിയിൽ രണ്ട് വീടുകളുടെ താക്കോൽദാനം മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

കരുമാല്ലൂർ : അമേരിക്കയിൽ പ്രവർത്തിക്കുന്ന ALA (ആർട്ട്സ് ലൗ ഓഫ് അമേരിക്ക)യുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ALAയുടെ നാഷണൽ എക്സിക്യൂട്ടീവ് വിദ്യ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, വാർഡ് മെമ്പർ റംല ഷംസുദീൻ, ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ ശ്രീലത ലാലു പഞ്ചായത്ത് പ്രസിഡന്റ്,റംല ലത്തീഫ് വാർഡ് മെമ്പർ, വിദ്യ അല നാഷണൽ എക്സിക്യൂട്ടീവ്, സരസു. ജോസഫ് വീട് ലഭിച്ച ദമ്പതികൾ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | June 20, 2023, 10:37 p.m. | Karumalloor