.

കടുങ്ങല്ലൂർ : സേവാഭാരതി പുനർ നിർമിച്ചു നൽകിയ സുധാമണിയുടെ വീടിന്റെ താക്കോൽ ദാന ചടങ്ങ് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി സുനിൽകുമാർ നിർവഹിച്ചു.

കടുങ്ങല്ലൂർ : സേവാഭാരതി പ്രസിഡന്റ്‌ എസ്‌ കലാധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് സഹ കാര്യവാഹ് ആർ രാജേഷ് സേവസന്ദേശം നൽകി. വീട് നിർമാണം പൂർത്തീകരിക്കുന്നതിന് പ്രധാന സ്പോൺസർ ആയ സജീവ് കുമാർ ഭദ്രദീപം കൊളുത്തി ഗൃഹപ്രവേശന ചടങ്ങിന് സമാരംഭം കുറിക്കുകയും വീട് നിർമാണം കൃത്യമായ കാലയളവിൽ പൂർവാധികം ഭംഗിയായി പൂർത്തീകരിച്ച കോൺട്രാക്ടർ പുഷ്കരന് ഉപഹാരം കൈമാറി ആദരിക്കുകയും ചെയ്തു. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷാഹിന വീരാൻ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, വിശ്വ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം കെ ജയചന്ദ്രൻ , രാജേഷ് - R സേവാഭാരതി ജില്ലാ ഭാരവാഹി എന്നിവർ ആശംസകൾ നേർന്നു. രാഷ്ട്രീയ സ്വയം സേവക സംഘം മാനനീയ ജില്ലാ സംഘചാലക് റിട്ട ജഡ്ജ് സുന്ദരം ഗോവിന്ദ് ഗൃഹനാഥ സുധാമണിക്ക് സേവാഭാരതിയുടെ ഉപഹാരം കൈമാറി. സേവാഭാരതി കടുങ്ങല്ലൂർ രക്ഷാധികാരി എ എൽ കൊച്ചപ്പൻ പിള്ള, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ ആർ രാമചന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ ബേബി സരോജം, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജയരാജ്‌, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്‌ വേണുഗോപാൽ, സെക്രട്ടറി പ്രകാശൻ, സംഘടന സെക്രട്ടറി മണികണ്ഠൻ, ബിജെപി ജില്ലാ സമിതി അംഗം ഉല്ലാസ് കുമാർ, സി ആർ ബാബു എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ ആർ ജിനേഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ അഡ്വ. എം സി മണി നന്ദിയും പ്രകാശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ എസ് കലാധരൻപ്രസിഡന്റ് സേവാഭാരതി കടുങ്ങല്ലൂർ, കെ ആർ രാമചന്ദ്രൻ ബ്ലോക്ക് മെമ്പർ, ഷാഹിന ബീരാൻ വാർഡ് മെമ്പർ, സിജി വീട് ലഭിച്ച കുടുംബാഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | July 10, 2023, 4:55 p.m. | Kadungalloor