.

കടുങ്ങല്ലൂർ : പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കേരഗ്രാമം, ആത്മ കിസാൻ ഗോസ്‌തി എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

കടുങ്ങല്ലൂർ : പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ കാർഷിക വിളകളുടെ വികസനവും പ്രദർശനവും നടന്നു. ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ്, പി കെ സലിം, ,ജില്ല കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, കടുങ്ങല്ലൂർ കൃഷി ഓഫീസർ നയിമ നൗഷാദ് അലി തുടങ്ങിയവർ സംസാരിച്ചു. ആർ രാജലക്ഷ്മി വൈസ് പ്രസിഡന്റ് കടുങ്ങല്ലൂർ പഞ്ചായത്ത് സ്വാഗതം പറഞ്ഞു.വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 6, 2024, 7:23 p.m. | Kadungalloor