.

കൂത്താട്ടുകുളം : സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു.

കൂത്താട്ടുകുളം : സിപിഐ സംസ്ഥാന സെക്രട്ടറിയും, മികച്ച ട്രേഡ് യൂണിയൻ നേതാവും, എംഎൽഎയും, വാക്മിയുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സിപിഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു. സിപിഐ പിറവം മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ ആമുഖ പ്രസംഗം നടത്തി. എ എസ് രാജൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ തുളസിദാസ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം എം എം ജോർജ്, മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ്, സിപിഎം ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, എൻ സി പി നേതാവ് കെ ചന്ദ്രശേഖരൻ, എൽ.ഡി.എഫ് കൺവീനർ എം എം അശോകൻ, അംബിക രാജേന്ദ്രൻ, ബി കെ എം യു ജില്ല സെക്രട്ടറി കെ രാജു, ബിജെപി നേതാവ് എൻ കെ വിജയൻ, എസ്. യു.സി.ഐ നേതാവ് മുകുന്ദൻ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ ജേക്കബ് രാജൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 12, 2023, 10:38 p.m. | Koothattukulam