.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടന്നു.

കൂത്താട്ടുകുളം : എസ്. എസ്. എൽ. സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ്സ് തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകനായ അഭിലാഷ് പത്തിൽ നയിച്ചു. പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു മോട്ടിവേഷൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. വൈസ് പ്രസിഡന്റ് പി ബി സാജു, മദേഴ്സ് ഫോറം പ്രസിഡന്റ് സിനി ഷൈൻ, പ്രധാനാദ്ധ്യാപിക എം ഗീതാദേവി, വിദ്യാർത്ഥി പ്രതിനിധി സ്റ്റീഫൻ ജോസഫ് ഡേവിഡ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ശിഖ ഷിൽജുവിനൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 11, 2023, 11 p.m. | Koothattukulam