.

കൂത്താട്ടുകുളം : ജീനിയസ് ലൈബ്രറിയിൽ അബാക്കസ് സംസ്ഥാന തല വിജയികളെയും നാഷണൽ ലെവൽ എലിജിബിലിറ്റി നേടിയവരെയും വെക്കേഷൻ കോഴ്സ് വിജയികളെയും അനുമോദിച്ചു.

കൂത്താട്ടുകുളം : കൗൺസിലർ സി എ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ലോജിക് അക്കാദമി ചീഫ് ട്രെയിനർ രേഷ്മ രഞ്ജിത് സ്വാഗതം പറഞ്ഞു. താലൂക് ലൈബ്രറി കൗൺസിൽ അംഗം സി എൻ പ്രഭകുമാർ ഉദ്‌ഘാടനവും ദേശീയ തല മത്സരാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. അധ്യാപക പ്രതിനിധിയായ സജീവ് എം പി, രക്ഷാകർത്താക്കളായ ശരത് തങ്കച്ചൻ, കിഷോർ കുമാർ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും വിവിധ തല വിജയികളെ അനുമോദിക്കുകയും ചെയ്തു. ദേശീയ തല മത്സരാർഥി ജാനറ്റ് ജെയ്സൺ, വിദ്യാർത്ഥി പ്രതിനിധി വൈഗ കിഷോർ എന്നിവർ നന്ദി അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 13, 2023, 9:26 p.m. | Koothattukulam