.

കൂത്താട്ടുകുളം : ഹയർ സെക്കണ്ടറി സ്ക്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരവിദ്യാഭ്യാസ അദ്ധ്യാപക പരിശീലനം നടന്നു.

കൂത്താട്ടുകുളം : ഉപജില്ലയിലെ ഹൈസ്ക്കൂൾ അദ്ധ്യാപകർക്കായാണ് ബ്ലോക്ക് റിസോഴ്‍സ് സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിച്ചത്. ബി.ആർ.സി. ട്രെയ്‍നർമാരായ മിനിമോൾ എബ്രഹാം, ജയശ്രീ എൻ, നിത തമ്പി, സിവിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി എൽ ഗോപാലകൃഷ്ണൻ, റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ പി സജികുമാ‍ർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്, പ്രധാനാദ്ധ്യാപിക എം ഗീതാദേവി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 10, 2023, 10:40 p.m. | Koothattukulam