.

കൂത്താട്ടുകുളം : കാർഷിക ലേല വിപണിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ നടന്നു.

കൂത്താട്ടുകുളം : സെമിനാറിൽ സെക്രട്ടറി പോൾ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ജോയികൂട്ടി സി ജോൺ അധ്യക്ഷത വഹിച്ചു. ആശംസകൾ നേർത്തകൊണ്ട് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ബിജു സക്കറിയ, കൃഷി ഓഫീസർ എൽദോസ് പി സി എന്നിവർ സംസാരിച്ചു. ശാസ്ത്രീയമായ മണ്ണ് പരിപാലനത്തെക്കുറിച്ചു ഡൊ. സെലജകുമാരി ക്ലാസ്സ്‌ എടുത്തു. ജാതിക്ക, റംബൂട്ടൻ എന്നിവ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് ജാതി പ്ലാന്റർ ജോസി കൊച്ചുകുടി ക്ലാസ്സ്‌ എടുത്തു. ട്രഷറർ സജി ജോസഫ് കൃതജ്ഞ രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 12, 2023, 7:14 p.m. | Koothattukulam