.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു.

കൂത്താട്ടുകുളം : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നോബിൾ പി ജെ ലഹരി വിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ ടി എൽ ഗോപാലകൃഷ്ണൻ ക്ലാസ്സ് നയിച്ചു. പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു, ഹെഡ്‍മിസ്ട്രസ് എം ഗീതാദേവി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. എ എസ് ഐ അനിൽ കുര്യാക്കോസ്, സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ദീപ എച്ച് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിനന്ദ് ബി വിദ്യാർത്ഥി, അമൃത എംഎ, അഭിരാമി പി അനീഷ്‌ വിദ്യാർത്ഥിനികൾ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ദേവി കൃഷ്‌ണക്കൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 26, 2023, 10:47 p.m. | Koothattukulam