.

#koothattukulam news

കൂത്താട്ടുകുളം: അഗ്രികൾച്ചറൽ മാർക്കറ്റിംഗ് പ്രോസസിംഗ് സൊസൈറ്റി വാർഷിക പൊതുയോഗം

കൂത്താട്ടുകുളത്തെ കാർഷിക സൊസൈറ്റിയായ കൂത്താട്ടുകുളം അഗ്രികൾച്ചറൽ മാർക്കറ്റിംഗ് പ്രോസസിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പൊതുയോഗത്തിൽ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച മൂന്ന് കർഷകരെ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ആദരിച്ചു. കൂടാതെ ഏറ്റവും നന്നായി വിപണിയോട് സഹകരിച്ച വ്യാപാരിയെ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ ആദരിച്ചു. കൂടുതൽ വിവരങ്ങൾ പ്രസിഡന്റ് ജോയ്കുട്ടി സി. ജോൺ, സെക്രട്ടറി ബിജു കണ്ണയിക്കാട് എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 29, 2021, 9:28 p.m. | Koothattukulam