.

കൂത്താട്ടുകുളം : പകർച്ച പനി പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കാരണ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.

കൂത്താട്ടുകുളം : ദേവമാതാ ഡിവസഷനിൽ പകർച്ച പനി പ്രതിരോധ മരുന്നു വിതരണവും ബോധവത്ക്കാരണ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. ബിനി മാർക്കോസ്, ഡോ. ഷീല റ്റി എൽ എന്നിവർ ക്ലാസ്സ്‌ നയിച്ചു.സി ഡി എസ് മെമ്പർ സാറമ്മ ജോൺ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 25, 2023, 12:27 a.m. | Koothattukulam