.

കൂത്താട്ടുകുളം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നഗരസഭയിൽ "മേരി മാട്ടി മേരാ ദേശ്" പരിപാടി സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : പരിപാടി നഗരസഭാ ചെയർ പേഴ്സൺ വിജയാ ശിവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി സ്വാഗതം ആശംസിച്ചു. ചടങ്ങിനോടനുബന്ധിച്ച് നഗരസഭാ ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ "പഞ്ച് പ്രാൺ" പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. "വീരോൺ കാ വന്ദൻ" പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾ, വിശിഷ്ട സേവനത്തിന് അംഗീകാരം ലഭിച്ച സൈനികർ, മരണമടഞ്ഞവരുടെ ബന്ധുക്കൾ എന്നിവരെ ചെയർപേഴ്സൺ ആദരിച്ചു. "വസുധാ വന്ദൻ" ക്യാമ്പയിന്റെ ഭാഗമായി 75 വൃക്ഷത്തെകൾ നടുന്നതിന്റെ ഉദ്ഘാടനം ആഫീസ് കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ചെയർപേഴ്സൺ നിർവഹിച്ചു. ദേശീയ ഗാനാലാപനത്തോടു കൂടി യോഗ നടപടികൾ അവസാനിച്ചു. പരിപാടിയിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, വിമുക്തഭടന്മാർ, കുടുംബശ്രീ അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 14, 2023, 6:52 p.m. | Koothattukulam