.

കൂത്താട്ടുകുളം : അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയും ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി യോഗാ ദിനം ആചരിച്ചു.

കൂത്താട്ടുകുളം : വനിതകൾക്കായി യോഗ പ്രോജക്ടിന്റെ ഉദ്ഘാടനവും ഇന്നേ ദിവസം നിർവ്വഹിച്ചു. ചടങ്ങിൽ ജിജി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ വിജയ ശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത പി കെ സ്വാഗതം പറഞ്ഞു. ഷിജി ബേബി, പ്രിൻസ് പോൾ ജോൺ, സെക്രട്ടറി ഷീബ, ഡോ. കബീർ എസ്, ഡോ. ബിനി മാർക്കോസ് (homeo), CDS ചെയർപേഴ്സൺ ദീപ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. സിന്ധു കുര്യാക്കോസ് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് യോഗ ഇൻസ്ട്രക്ടർ ബിന്ദു കെ ജോൺ ക്ലാസ് എടുക്കുകയും യോഗാ പരിശീലനം നിർവ്വഹിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 22, 2023, 5:16 p.m. | Koothattukulam