.

കൂത്താട്ടുകുളം : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്‌ളാസുകൾ മേരിഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തി.

കൂത്താട്ടുകുളം : നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിബി ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ്‌ കൗൺസിലർ ജോൺ അബ്രഹാം നേത്ര ദാന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, കൗൺസിലർ സന്ധ്യ പി ആർ നേത്രദാന സമ്മത പത്രം ഏറ്റു വാങ്ങുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കുട്ടി, എൻ. എസ്. എസ്‌ ചാർജ് ഓഫീസർ വിജിൽ, അദ്ധ്യാപകൻ അരുൺ എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഖിത മേരി സണ്ണി, സാമൂഹ്യ ആരോഗ്യ കേന്ദ്രം ഒപ്‌റ്റോമെട്രിസ്റ്റ് ലീന ജേക്കബ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾ നയിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റണി ലിനേഷ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 7, 2023, 9:54 p.m. | Koothattukulam