.

#koothattukulam

കൂത്താട്ടുകുളം: പത്താം വാർഡിൽ ആയുർവേദ ആശുപത്രി സബ്സെന്റർ പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം ​ന​ഗരസഭ പത്താം ഡിവിഷനിൽ നെടിയമ്പുറം കുടുംബയോ​ഗ ഹാളിൽ ചെള്ളയ്ക്കപ്പടി ​ഗവ. ആയുർവേദ ആശുപത്രിയുടെ സബ് സെന്റർ പ്രവർത്തിക്കും. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സബ് സെന്റർ പ്രവർത്തിക്കുക. ന​ഗരസഭയുടെ കിഴക്കൻ ഭാ​ഗത്തെ വാർഡുകളിലെ ജനങ്ങൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, ഡോ. സിന്ധു കുര്യാക്കോസ്, പ്രദേശവാസി വിജയകുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 3, 2021, 8:46 p.m. | Koothattukulam