.

#koothattukulam

കൂത്താട്ടുകുളം: ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോണുകളും ആയുർവേദ ഹോസ്പിറ്റലിലേക്ക് തെർമൽ സ്കാനറും വിതരണം ചെയ്തു

കൂത്താട്ടുകുളം : ചെള്ളയ്ക്കപ്പടി സെൻട്രൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് മെബൈൽ ഫോണും ആയുർവേദ ഹോസ്പിറ്റലിലേയ്ക്ക് തെർമൽ സ്കാനറും വിതരണം ചെയ്തു. സി സി ആർ എ സെക്രട്ടറി ബിജോ പൗലോസ് അധ്യക്ഷനായ ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ അനൂപ് പൗലോസ് സ്വാഗതവും എബി പോൾ നന്ദിയും രേഖപ്പെടുത്തി. മൊബൈൽ ഫോണുകളുടെ വിതരണം മേഖലാ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജയ്സൺ വേതാനിയിൽ നിർവഹിച്ചു. തെർമൽ സ്കാനർ റെസിഡന്റ്‌സ് കുടുംബാംഗം ടി.കെ, വേണു നിർവഹിച്ചു. ബാബു വർഗീസ്, എബ്രഹാം തോമസ്, പി.സി. ജോസഫ് , ടി.പി. ഏലിയാസ്, ടി.യു. രവി , ഷീല വിജയൻ , ആദർശ് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 24, 2021, 4:28 p.m. | Koothattukulam