.

കൂത്താട്ടുകുളം : എഡ്യു യൂണിവേഴ്‌സ് എംഎൽഎ അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : നാല്പതോളം രാജ്യങ്ങളിലെ 800ഓളം യൂണിവേഴ്സിറ്റികളുടെ 80000ത്തോളം കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം എഡ്യു യൂണിവേഴ്സിൽ ലഭ്യമാണ്. കൂടാതെ പാസ്പോർട്ട് എടുക്കുന്നത് മുതൽ വിസവരെയുള്ള വിവിധ സേവനങ്ങളും. എംഎൽഎ അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ അധ്യക്ഷയായി. പ്രിൻസ് പോൾ ജോൺ, മരിയ ഗൊരേത്തി, പ്രകാശ് കുമാർ എൻ ആർ, രാമൻ മാസ്റ്റർ, സി പി സത്യൻ, പി ജി സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. ഡോ. ടി എ വിനോദ് കുമാർ ചെയർമാൻ ഗ്രീൻ വേൾഡ് എഡ്യു യൂണിവേഴ്‌സ്, പ്രിൻസ് നാരായണൻ സി ഇ ഓ ഓഎംഎ ഗ്ലോബൽ എന്നിവർ എഡ്യു യൂണിവേഴ്‌സ് നൽകുന്ന സേവനങ്ങളെ കുറിച്ച് ലൈഫ്കൊച്ചിയോടു വിശദമായി സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ് .

LifeKochi Web Desk | March 3, 2022, 10:09 p.m. | Koothattukulam