.

കൂത്താട്ടുകുളം : ശ്രീധരീയം ഔഷധീശ്വരി ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.

കൂത്താട്ടുകുളം : സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കാവിൽ ഉണ്ണികൃഷ്ണ വാര്യർ, ഹരിശങ്കർ എന്നിവർ ചേർന്ന് സോപാനസംഗീതം അവതരിപ്പിച്ചു. പ്രത്യക്ഷ ഗണപതി പൂജയ്ക്കു ശേഷം ആനയൂട്ട് നടന്നു. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നെല്യക്കാട്ട് നാരായണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ഡോ. നാരായണൻ നമ്പൂതിരി, ഹരി എൻ നമ്പൂതിരി, ബിജു പ്രസാദ്, ജയശ്രീ പി നമ്പൂതിരി, ഡോ. ശ്രീകാന്ത് നമ്പൂതിരി, രാജൻ നമ്പൂതിരി, ശ്രീരാജ് നമ്പൂതിരി, ഭുവനേശ്വരപ്രസാദ് എന്നിവർ നേതൃത്വം നൽകി. ഔഷധനിവേദ്യം, പഴവർഗങ്ങൾ എന്നിവ ഭക്തജനങ്ങൾ ആനകൾക്ക് നൽകി. കർക്കിടക മാസത്തിൽ ക്ഷേത്രത്തിൽ രോഗശമനമന്ത്ര ലക്ഷാർച്ചന,സ്വയംവര മന്ത്ര ലക്ഷാർച്ചന, അശ്വാരൂഢ മന്ത്ര ലക്ഷാർച്ചന, ധന്വന്തരി മൂർത്തിക്ക് ധന്വന്തരിമന്ത്ര ലക്ഷാർച്ചന എന്നിവ നടക്കും. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന കഥകളി കലാകാരൻ പരമേശ്വരൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. കൂടുതൽ വിവരങ്ങൾ ജയശ്രീ പി നമ്പൂതിരി ശ്രീധരിയം ഡയറക്ടർ, പരമേശ്വരൻ നമ്പൂതിരി കഥകളി കലാകാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 18, 2023, 12:31 a.m. | Koothattukulam