.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി പഠന ക്ലാസ്സ് നടന്നു.

കൂത്താട്ടുകുളം : പരിസ്ഥിതി സംരക്ഷണമാസാഘോഷത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി പഠന ക്ലാസ്സ് നടന്നു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെയും ഡോ. സലിം അലി സ്ക്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് കെ എസ് ഹരികുമാർ പരിസ്ഥിതി പഠന ക്ലാസ്സ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി പി എബ്രഹാം, ജനകീയ പ്രതിരോധസമിതി പ്രസിഡന്റ് പി സി ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു, പ്രധാനാദ്ധ്യാപിക എം ഗീതാദേവി, സ്ക്കൂള്‍ പരിസ്ഥിതി ക്ലബ്ബ് കോ‍ഡിനേറ്റർ ശ്യാംലാൽ വി എസ് എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവിതരണവും നടന്നു. അനീന ബെന്നി, ആവണി കൃഷ്ണ, എറിക്ക സനൂപ് എന്നീ വിദ്യാർഥികൾ കവിതകൾ ആലപിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ദേവി കൃഷ്ണക്കൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 28, 2023, 4:03 p.m. | Koothattukulam