.

കൂത്താട്ടുകുളം : ഫാർമേഴ്സ് സഹകരണ ബാങ്ക് അതിവേഗ സേവനങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി എടിഎം - സിഡിഎം കൗണ്ടർ ആരംഭിക്കുന്നു.

കൂത്താട്ടുകുളം : ഹെഡ് ഓഫീസിന്റെ താഴത്തെ നിലയിലാണ് എടിഎം കൗണ്ടർ പ്രവർത്തിക്കുക. ജൂൺ 26ന് നഗരസഭ അധ്യക്ഷ വിജയ ശിവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് ജേക്കബ് രാജൻ അധ്യക്ഷനാകും. സിഡിഎം നിക്ഷേപ സ്വീകരണം ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്കാര വിതരണം അസി. രജിസ്ട്രാർ ജെയ്മോൻ യു ചെറിയാൻ, മുഹമ്മദ് ഷെരീഷ് എന്നിവർ ചേർന്ന് നിർവ്വഹിക്കും. ബാങ്കിന് നഗരത്തിലെ പ്രധാന ശാഖക്ക് പുറമേ കിഴകൊമ്പ് ,ഇടയാർ ബ്രാഞ്ചുകളുമാണ്ട്. നഗരത്തിൽ സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ, അഗ്രി ഷോപ്പ്, വളം, കീടനാശിനി ഡിപ്പോ, എന്നിവയും, കിഴകൊമ്പ്, ഇടയാർ എന്നിവിടങ്ങളിൽ വളം, കീടനാശിനി ഡിപ്പോയുമുണ്ട്. നാലു വർഷമായി ബാങ്ക് ലാഭത്തിലാണ്. ക്ലാസ് മൂന്നിലേക്ക് ഗ്രേഡ് ഉയർത്താനും കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പ്രസിഡൻ്റ് ജേക്കബ് രാജൻ, ജെയിൻ സി ചേരിക്കവാഴയിൽ, മാനേജിങ്ങ് ഡയറക്ടർ അഭിലാഷ് എസ് നമ്പൂതിരി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 24, 2023, 4:54 p.m. | Koothattukulam