.

കൂത്താട്ടുകുളം : ഗവ. യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ശ്രദ്ധേയമായി.

കൂത്താട്ടുകുളം : വെള്ളക്കുപ്പായങ്ങളണിഞ്ഞ് പനിനീർ പൂക്കളും നിറപുഞ്ചിരിയുമായി എത്തിയ കുഞ്ഞു ചാച്ചാജിമാരും, വിവിധ വേഷങ്ങളും ചമയങ്ങളുമായെത്തിയ കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാ സംസ്കാരിക പരിപാടികളോടെ ഗവ.യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ഭംഗിയായി നടന്നു. മുദ്രാ ഗീതങ്ങളോടെ, റാലിയും, പ്രസംഗം, നൃത്താവതരണം , സംഘഗാനം,തുടങ്ങിയ വിവിധ കലാ അവതരണങ്ങളുമുണ്ടായി. നഗരസഭ അധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി , പി ആർ സന്ധ്യ, കെ വി ബാലചന്ദ്രൻ, ഡി ശുഭലൻ, എം കെ ലക്ഷ്മിക്കുട്ടി, സി എച്ച് ജയശ്രി, ബിസ്മി ശശി, കെ ഗോപിക, ഹണി റെജി, എം കെ ഹരികുമാർ ,കെ പി രേഖ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 14, 2023, 8:37 p.m. | Koothattukulam