.

കൂത്താട്ടുകുളം : പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ നടന്നു.

കൂത്താട്ടുകുളം : കിഴകൊമ്പ് - പാഞ്ചജന്യം ബാലഗോകുലത്തിൽ ഗുരുപൂജ നടന്നു. ഭഗവാൻ വേദവ്യാസനെയാണ് ഭാരതം ലോക ഗുരുവായി ആദരിക്കുന്നത്. ആഷാഢ പൂർണിമ നാളിൽ, സമൂഹത്തിൽ മാതൃക ജീവിതം നയിക്കുന്ന ഒരു മാന്യ വ്യക്തിയെ ഗോകുലത്തിലേക്ക് ആദരപൂർവം ക്ഷണിച്ച് പാദ നമസ്കാരം ചെയ്ത് ബഹുമാനിക്കുന്ന ചടങ്ങാണ് ഗുരുപൂജ. മുതിർന്ന തലമുറയെ ആദരിക്കാൻ ഇളം തലമുറക്ക് അവസരം ഒരുക്കുകയാണ് ലഷ്യം. ഈ ചടങ്ങിൽ ഗുരുവായി ആദരിച്ചത് പോലീസ് സർവ്വീസിൽ നിന്നും വിരമിച്ച വി.എൻ വിശ്വനാഥനെയാണ്. ചടങ്ങിൽ ബാലഗോകുലം ജില്ലാദ്ധ്യക്ഷൻ കെ.ബി തങ്കരാജൻ, താലൂക്ക് ഖജാൻജി കെ ഹരീഷ്, സഹകാര്യദർശി എൻ രാജേന്ദ്രൻ, ബാലഗോകുലം പ്രവർത്തക ബിന്ദു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഹേമ മനോജ് എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 2, 2023, 9:11 p.m. | Koothattukulam