.

കൂത്താട്ടുകുളം : കൂത്താട്ടുകുളം മർച്ചന്റ് അസോസിയേഷന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ആദരിക്കൽ ചടങ്ങും നടന്നു.

കൂത്താട്ടുകുളം : ശ്രീധരീയം ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് മാർക്കോസ് ജോയി അധ്യക്ഷത വഹിച്ചു. നഗരസഭയിൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കുര്യാക്കോസിനെ ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി പ്ലസ് ടു വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, സി എ തങ്കച്ചൻ, ഷിബി ബേബി. അസോസിയേഷൻ സെക്രട്ടറി ബിജു ജോർജ്, ട്രഷറർ എം ജെ തങ്കച്ചൻ, കെ ജെ ബി തോമസ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 24, 2023, 4:47 p.m. | Koothattukulam