.

കൂത്താട്ടുകുളം : ഇൻഫന്റ് ജീസസ് EMHS സ്കൂളിന്റെ നേതൃത്വത്തിൽ ഓപ്പൺ ജിമ്മിന്റെ ഉദ്‌ഘാടനവും സ്വാതന്ത്രദിനാഘോഷവും സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : സ്കൂൾ മാനേജർ സിസ്റ്റർ ആൻസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജയ കെ. എ ഉദ്ഘാടനം നിർവഹിച്ചു. പാലക്കുഴ പഞ്ചായത്ത്‌ വാർഡ് മെമ്പർ ജിബി സാബു, മുൻസിപ്പൽ കൗൺസിലർ ഷിബി ബേബി, ഹെഡ്മിസ്ട്രെസ് ലിസ പുത്തൻവീട്, അദ്ധ്യാപിക പൊന്നു ജോസ്, പി ടി എ പ്രസിഡണ്ട് റോയി ഫിലിപ്പ്, ജിബി സാബു പഞ്ചായത്ത് മെമ്പർ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് സ്റ്റേറ്റ് അമ്പെയ്ത്ത് ചാമ്പ്യനും സ്കൂൾ ആർച്ചറി ട്രെയിനറുമായ അജിത്ത് ബാബുവിനെ ആദരിക്കുകയും സ്കൂൾ പാർലമെൻറ് ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ പെട്ര മരിയ റെജിക്കൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 14, 2023, 11:09 p.m. | Koothattukulam