.

#koothattukulam news

കൂത്താട്ടുകുളം: മിനിമം വേതനം വർദ്ധിപ്പിക്കുക, ESI സംവിധാനം നടപ്പാക്കുക; ആശാ വർക്കർമാർ സമരത്തിൽ

കൂത്താട്ടുകുളം: അധിക ജോലിക്ക് അധികവേതനം അനുവദിക്കുക, മിനിമം വേതനം 21000/- രൂപയായി വർദ്ധിപ്പിക്കുക, ESI സംവിധാനം നടപ്പാക്കുക, അന്യായ സ്ഥലം മാറ്റവും പിരിച്ചു വിടലും അവസാനിപ്പിക്കുക,തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക, അലവൻസും ശമ്പള കുടിശ്ശിഖയും ഉടൻ നൽകുക, സ്കീം വർക്കർമാർക്ക് മാസം തോറും 10000/ രൂപ റിസ്ക് അലവൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ആശാ വർക്കർമാർ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കൂത്താട്ടുകുളം പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം സി എൻ പ്രഭാകുമാർ സമരം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ആശംസ അറിയിച്ചു. ആശ വർക്കേഴ്സ് ലീഡർ എൽസി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ യൂണിയൻ സെക്രട്ടറി ഷൈനി അഭിലാഷ് സ്വാഗതം, മഞ്ജു ജോബി നന്ദി പറഞ്ഞു

LifeKochi Web Desk | Sept. 24, 2021, 3:47 p.m. | Koothattukulam