.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടന്നു.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്ക്കൂളിൽ ശ്രീധരീയം ആയുർവ്വേദ ചികിത്സാ കേന്ദ്രത്തിന്റെയും സ്ക്കൂൾ യോഗ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടന്നു. ശ്രീധരീയം ആയുർവ്വേദ ചികിത്സാ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ധന്യ എസ്. പിള്ള യോഗാ ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി നടത്തിയ സമൂഹയോഗാ പരിശീലനത്തിന് ഡോ. ഡെന്നിസ് ജോസഫ് നേതൃത്വം നൽകി. ശ്രീധരീയം ആയുർവ്വേദ ചികിത്സാ കേന്ദ്രം സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി ശ്രീകാന്ത്, സ്ക്കൂള്‍ പ്രധാനാദ്ധ്യാപിക എം. ഗീതാദേവി എന്നിവര്‍ സംസാരിച്ചു. സി.ആർ.എ.യു. സ്കോളേഴ്സ് ആയ ഡോ. പ്രതിഭാ രാവത്ത് (ഉത്തരാഖണ്ഡ്), ഡോ. മാൻസി ദാവെ (ഗുജറാത്ത്), ഡോ. കല്പേഷ് ഭോയ് (ഗുജറാത്ത്), ഡോ. ബൽബീർ കൗണ്ടൽ (ഹിമാചൽപ്രദേശ്), ഡോ. ഗോവർദ്ധൻ ചൗധരി (രാജസ്ഥാൻ), ഡോ. സഞ്ജയ് ഖാൻ (രാജസ്ഥാൻ) എന്നിവര്‍ ചേർന്ന് യോഗാസംഗീതനൃത്തശില്പവും അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് എം ഗീതാ ദേവി, ശ്രീധരിയം സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി ശ്രീകാന്ത്, ഡോ. ധന്യ എസ് പിള്ളൈ ശ്രീധരിയം മെഡിക്കൽ ഓഫീസർ, ഡോ. ഡെന്നിസ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളായ ലിബിൻ ബിജു, പ്രണവ് പി അജിത്‌, അബിഗേൽ അലീന റെജി, ശ്രീനന്ദ അഭിലാഷ്, അഭിരാമി ജയൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ഗൗരി ജിതീഷിനൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 22, 2023, 5:07 p.m. | Koothattukulam