.

#koothattukulam

#onam celebration

കൂത്താട്ടുകുളം: കേര റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി...

കൂത്താട്ടുകുളം: കേര റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഡിവിഷൻ കൗൺസിലർ സുമ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. അസോസിയോഷൻ പ്രസിഡന്റ് പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ന​ഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, അസോസിയേഷൻ സെക്രട്ടറി പി.എം. ബിനു, മെമ്പർ ആർ. ശ്യാംദാസ്, സാജു സുരഭി, സേതുമാധവൻ, ബേബി മീംബ്ലാട്ട്, സുമേഷ്, ടോണി ചാലമറ്റം, ഡി.രാജേഷ് എന്നിവർ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാ​ഗമായി അസോസിയേഷൻ അം​ഗങ്ങൾക്ക് പായസം വിതരണം ചെയ്തു.

LifeKochi Web Desk | Aug. 21, 2021, 10:35 p.m. | Koothattukulam