.

കൂത്താട്ടുകുളം : ഖാദി ഗ്രാമ സൗഭാഗ്യ ഷോറും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

കൂത്താട്ടുകുളം : ഖാദി ബോർഡ് ആധുനികവത്കരണത്തിൻ്റെ പാതയിലെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി വസ്ത്രങ്ങൾ ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾ അനുസരിച്ച് ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. ഖാദി പാൻ്റ് അടുത്ത മാസം പുറത്തിറങ്ങും. കുഞ്ഞുടുപ്പുകൾ, ടോപ്പുകൾ തുടങ്ങിയവയും വിപണിയിലിറക്കുമെന്നും, ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റ് റോഡിലാണ് ഷോറും പ്രവർത്തനമാരംഭിച്ചത്. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ വിജയ ശിവൻ ആദ്യ വിൽപ്പന നടത്തി. മുൻ ചെയർമാൻ റോയി എബ്രാഹം ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ കെ ചന്ദ്രശേഖരൻ, രമേഷ് ബാബു, സാജൻ തൊടുക, കമല സദാനന്ദൻ, സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ്, ഫെബീഷ് ജോർജ്, റെജി ജോൺ, തൊമ്മച്ചൻ തേക്കുംകാട്ടിൽ, എൻ കെ ചാക്കോച്ചൻ, എൻ കെ വിജയൻ, മർക്കോസ് ജോയ്, കെ കെ ചാന്ദിനി, പി എ അഷിത, സെക്രട്ടറി ഡോ.കെ എ രതീഷ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 20, 2024, 5:50 p.m. | Koothattukulam