.

#koothattukulam

കൂത്താട്ടുകുളം: കോവിഡ് വ്യാപനം രൂക്ഷം; മുൻസിപ്പാലിറ്റി ഓഫീസിൽ അടിയന്തിര യോഗം കൂടി

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ ഇന്ന് അടിയന്തിര യോഗം ചേർന്നു. B കാറ്റഗറിയിൽ നിന്നും C കാറ്റഗറിയിലാണ് മുൻസിപ്പാലിറ്റി ഇപ്പോൾ. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും ആരോഗ്യവിഭാഗവും പോലീസുമായി ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ വിജയ ശിവൻ അറിയിച്ചു. അഥിതി തൊഴിലാളികളുടെ ഇടയിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മഹാമാരിക്കെതിരെ ഒറ്റ കെട്ടായി പ്രവർത്തിക്കാമെന്നും വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ കൂട്ടിച്ചേർത്തു. യോഗത്തിൽ നഗരസഭ കൗൺസിലർമാർ പങ്കെടുത്തു.

LifeKochi Web Desk | July 29, 2021, 5:24 p.m. | Koothattukulam