.

കൂത്താട്ടുകുളം : പാഴ് വസ്തുക്കളിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചോരക്കുഴി ചിറങ്ങരയിലെ കലാകാരിയായ രശ്മിയെ പരിചയപ്പെടാം.

കൂത്താട്ടുകുളം : പാളകൾ, ഉള്ളിയുടെ തോണ്ടുകൾ, ചോളത്തിന്റ തൊണ്ട്, വെള്ളിരിയുടെ വിത്ത്, ആത്തക്ക കുരു, അടക്ക തൊണ്ട്, പുല്ല് തുടങ്ങി പറമ്പിൽ കിട്ടുന്ന എല്ലാ പാഴ് വസ്തുക്കളും രശ്മിയുടെ കൈയിൽ മനോഹരമായ പുഷ്പങ്ങളായും, ഫ്‌ളവർവേസുകളായും, ചവിട്ടികളായും രൂപപ്പെടും. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിലാണ് നിർമാണങ്ങളെല്ലാം. ക്രാഫ്റ്റ് വർക്കുകളുടെ ഭംഗികൊണ്ടും, ഗുണമേന്മ കൊണ്ടും നിരവധി ആളുകൾ ഉല്പന്നങ്ങൾ വാങ്ങി കൊണ്ട് പോകുന്നു. മകൻ ആദിത്യൻ പ്രവീൺ, കൂട്ടുകാരികളായ വിനീത ജോബി, ബിന്ദു ജോസ് എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 18, 2023, 5:40 p.m. | Koothattukulam