.

കൂത്താട്ടുകുളം : ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പ് നടന്നു.

കൂത്താട്ടുകുളം : ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ് 2023-26 ബാച്ച് അംഗങ്ങൾക്കുള്ള പ്രാഥമിക ക്യാമ്പ് നടന്നു. പി.റ്റി.എ പ്രസിഡന്റ് മനോജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാദ്ധ്യാപിക എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് എറണാകുളം മാസ്റ്റർ ട്രെയ്നർമാരായ മനീഷ് മോഹൻ കെ , ദീപ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എസ്. ഐ. റ്റി. സി. അജിത് എ എൻ, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി എസ് എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബാച്ച് കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളെയും ക്യാമ്പ് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ ഗ്രൂപ്പുകളേയും പ്രത്യേക സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ദേവികൃഷ്ണക്കൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 4, 2023, 4:57 p.m. | Koothattukulam