.

കൂത്താട്ടുകുളം : മംഗളം ബ്യൂറോ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

കൂത്താട്ടുകുളം : അശ്വതി കവലയിലെ വടകര സെന്റ്. ജോൺ കാത്തലിക് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് , മംഗളം എക്സിക്യൂട്ടീവ് ഡയറക്ടർ വർഗീസ് സാജൻ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ അഡ്വ. സന്ധ്യാ മോൾ പ്രകാശ് , പ്രീതി അനിൽ, ജയ കെ എ, മംഗളം യൂണിറ്റ് മാനേജർ പോൾ മാത്യു . സീനിയർ മാർക്കറ്റിംഗ് മാനേജർ അനസ് തൈപ്പറമ്പിൽ, കൂത്താട്ടുകുളം പ്രസ് ക്ലബ് പ്രസിഡണ്ട് വിജയകുമാർ എൻ സി , സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സമുദായിക നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 18, 2023, 11:32 p.m. | Koothattukulam