.

#koothattukulam

കൂത്താട്ടുകുളം: 'വിവാഹമാണ് വില്പനയല്ല': എഐവൈഎഫ് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

കൂത്താട്ടുകുളത്ത് എഐവൈഎഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിവാഹമാണ് വില്പനയല്ല' എന്ന മുദ്രാവാക്യമുയർത്തി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖല കമ്മിറ്റി പ്രസിഡന്റ്‌ ബിജോ പൗലോസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എം. ഷൈൻ സ്വാഗതം പറഞ്ഞു. കൂത്താട്ടുകുളം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, കൗൺസിലർ പി.ആർ. സന്ധ്യ, എഐവൈഎഫ് പിറവം നിയോജക മണ്ഡലം കമ്മിറ്റി ട്രഷറർ ബിനീഷ് കെ. തുളസീദാസ്‌, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. കൂടാതെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

LifeKochi Web Desk | July 27, 2021, 8:22 p.m. | Koothattukulam