.

കൂത്താട്ടുകുളം : മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (MPI) അടച്ചു പൂട്ടലിന്റെ വക്കിലെന്ന് INTUC.

കൂത്താട്ടുകുളം : ഗുണമേന്മയുള്ള മാംസം ജനങ്ങൾക്ക് എത്തിക്കുകയും കയറ്റുമതിയും ലക്ഷ്യമിട്ട് ഇടയാറിൽ തുടങ്ങിയ സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിൽ ആണെന്ന് കൂത്താട്ടുകുളം ഐഎൻടിയുസി പ്രസിഡന്റ് വിൽസൺ കെ.ജോൺ ആരോപണം ഉന്നയിച്ചു. തൊഴിലാളികൾക്ക് രണ്ടുമാസത്തെ ശമ്പള കുടിശിഖക്ക് പുറമേ മെയ്, ജൂൺ മാസങ്ങളിലെ അരിയർ കുടിശ്ശിക, റിട്ടയർമെന്റ് ആനുകൂല്യ കുടിശ്ശിക എന്നിവ നിലവിൽ ഉണ്ടെന്നും എംഡിയുടെ ഉപദേഷ്ടാക്കൾക്ക് മാത്രം കൃത്യമായ ശമ്പളം നൽകുന്ന രീതിയാണ് നിലവിലുള്ളതൊന്നും ഇത് നിലവിൽ ഉള്ളതെന്നും ഐഎൻടിയുസി പ്രസിഡന്റ് പറഞ്ഞു. സെക്രട്ടറി റെജി ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി.ജോസ്, ഭാരവാഹികളായ സിബി കൊട്ടാരം, ഗോപാലൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 4, 2023, 7:41 p.m. | Koothattukulam