.

കൂത്താട്ടുകുളം : ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു.

കൂത്താട്ടുകുളം : സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കന്ററി സ്ക്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. പിറവം M L A അനൂപ് ജേക്കബ് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. രണ്ടാം വർഷ ഹയർ സെക്കന്ററി പരീഷയിൽ 1194 മാർക്ക് നേടി വിജയിച്ച അഞ്ചൽ ബാബുവിന് പ്രത്യേക ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ സ്റ്റീഫൻ, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ജോളി ജോൺ, സെക്രട്ടറി പി ജി അനിൽകുമാർ, പി.റ്റി.എ. പ്രസിഡന്റ് മനോജ് മാത്യു, സ്ക്കൂൾ ലോക്കൽ മാനേജർ ലേഖ കേശവൻ, പ്രധാനാദ്ധ്യാധപിക എം ഗീതാദേവി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ദേവി കൃഷ്ണക്കൊപ്പം റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | June 23, 2023, 8:13 p.m. | Koothattukulam